Advertisement

ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

March 11, 2019
1 minute Read

ഗുജറാത്തില്‍ ഒരു എംഎല്‍എ  കൂടി രാജി വച്ചു. ഇതോടെ ഗുജറാത്തിൽ നാലുദിവസത്തിനിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് രാജി വച്ചത്. ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയാണ് ഒടുവിൽ എംഎൽഎ സ്ഥാനം രാജി വച്ചത്. നിയമസഭ സ്പീക്കർ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറി. നാലു ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ കോൺഗ്രസ് എംഎൽഎയാണ് ധാരാവിയ. രാജിക്കാര്യം സ്പീക്കർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ധാരാവിയ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Read More: ഗുജറാത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് അനില്‍ അംബാനിക്ക് 648 കോടിയുടെ കരാര്‍

കോൺഗ്രസ് നേതാവായിരുന്ന പാർസോത്തം സബരിയയാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. മാർച്ച് എട്ടിന് ധ്രൻഗാധ്രയിലെ എംഎൽഎ സ്ഥാനം സബരിയ രാജിവെച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ സബരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ബിജെപിയിൽ ചേരാൻ തനിക്ക് സമ്മർദ്ദമില്ലായിരുന്നുവെന്നും മണ്ഡലത്തിലെ ചില വിഷയങ്ങളുടെ പേരിലാണ് പാർട്ടി വിടുന്നതെന്നും സബരിയ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top