Advertisement

‘രാഹുലിന്റെ സസ്പെൻഷൻ സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധി, സതീശനെ തകർക്കാനുള്ള നീക്കം’; സജി ചെറിയാൻ

4 hours ago
1 minute Read

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാൻ. സസ്പെൻഷൻ നടപടികൾ കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ “ക്രൂക്കഡ് ബുദ്ധിയുടെ” ഭാഗമാണെന്നും സജി ചെറിയാൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍പ് കെ. കരുണാകരൻ്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും, രാഷ്ട്രീയ എതിരാളികളെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണെന്നും സജി ചെറിയാൻ വിമർശിച്ചു.താൻ മുമ്പ് രാജിവെച്ചത് ധാർമികത ഉയർത്തിപ്പിടിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെ കൈകാര്യം ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉയർന്നുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Saji Cherian react Rahul Mamkootathil allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top