‘ഞാൻ സത്യങ്ങൾ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും’ : പ്രിയാ വാര്യർ

താൻ സത്യങ്ങൾ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് പ്രിയാവാര്യറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോൾ നടി നൂറിൻ ഷെരീഫ് നൽകിയ മറുപടി ഏറെ ചർച്ചയായിരുന്നു. തങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നുമില്ലെന്നും ഷൂട്ടിംഗ് സെറ്റിലും കാര്യമായ സൗഹൃദമൊന്നുമില്ലായിരുന്നു എന്നായിരുന്നു നൂറിൻ പറഞ്ഞത്. പ്രിയ ആകെ മാറിപ്പോയെന്നാണ് സംവിധായകൻ ഒമർ ലുലുവും ചാനൽ ചർച്ചയിൽ പറഞ്ഞത്. ഇത് ചർച്ചയായതിന് പിന്നാലെയാണ് പ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുന്നത്.
‘സത്യങ്ങൾ ഞാൻ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കർമ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങൾ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല.’ പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അഡാർ ലൗ് എന്ന ചിത്രം ഇറങ്ങുന്നതിനും മുമ്പ് ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. എന്നാൽ തുടക്കത്തിൽ കിട്ടിയ സ്വീകാര്യത പ്രിയയ്ക്ക് പിന്നീട് ലഭിച്ചില്ലെന്നാണ് സത്യം. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകളാണ് പ്രിയയ്ക്കെതിരെ ഉയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here