ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന് കെ സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Read more: ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പില്‍ പ്രചാണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല. അതിനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here