സംഝോത സ്‌ഫോടന കേസ്; വിധി പറയുന്നത് മാറ്റി

സംഝോത സ്‌ഫോടന കേസിൽ വിധി പറയുന്നത് പഞ്ച്കുള എൻഐഎ കോടതി മാർച്ച് 14 ലേക്ക് മാറ്റി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ മകൾ കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് കാട്ടി ഹർജി സമർപ്പിച്ചതിനെതുടർന്നാണ് വിധി പറയുന്നത് മാറ്റി വെച്ചത്.
2007 ഫെബ്രുവരി 18 ന് ഹരിയാനയിലെ പാനിപത്തിൽ വെച്ച് നടന്ന സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. എട്ട് പ്രതികളുള്ള കേസിൽ സ്വാമി അസീമാനന്ദ്, ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി, എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതിൽ ജാമ്യ ലഭിച്ച സ്വാമി അസീമാനന്ദ് ഒഴികെ ബാക്കിയുള്ളവർ ഇപോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Read Also : ഇന്ത്യയില്‍ നിന്നുള്ള സംഝോത എക്‌സ്പ്രസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും
കേസിലെ മുഖ്യ സൂത്രധാരൻ സുനിൽ ജോഷി 2007 ൽ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കൽസൻഗരാ, സന്ദീപ് ധാഗൊ, അമിത് എന്നീ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here