മസൂദ് അസറിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതിന് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അജിത് ഡോവല്‍ അടങ്ങുന്ന സംഘം മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മസൂദ് അസറിനെ പാകിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ് ചെയ്തത്.


40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത മസൂദ് അസറിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി ദയവുചെയ്ത് പറയണമെന്നും കാണ്ഡഹാറില്‍ വെച്ച് മസൂദ് അസറിനെ കൈമാറിയപ്പോള്‍ ഇടനിലക്കാരനായി നിന്നത് നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Read more: ‘മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപിയല്ലേ’?; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

1999ല്‍ കാഠ്മണ്ഡു ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക് ഭീകരര്‍ 150ലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. വാജ്‌പേയ് സര്‍ക്കാര്‍ ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു. മസൂദ് 1999ല്‍ ഇന്ത്യന്‍ ജയിലില്‍നിന്നു മോചിതനായശേഷമാണു ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top