ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഭയക്കുന്നു: എ വിജയരാഘവന്‍

ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ മികവും പരാജയഭീതിയും കാരണമാണ് കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ ഭയക്കുന്നതെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ സംഘപരിവാറുമായി കൈ കോർത്ത് പിടിക്കുന്നതിന്റെ റിഹേഴ്സലാണ് ശബരിമലയുടെ മറവിൽ കോൺഗ്രസ് നടത്തിയത്. പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം കോൺഗ്രസ് നേതാക്കൾ മത്സര രംഗത്തു നിന്നും പിന്മാറുകയാണെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. ഇതിന്റെ ഏറ്റവും പ്രധാന കാരണം ഇടതു സ്ഥാനാർത്ഥികളുടെ മികവും അവരോട് എതിർത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന ഭീതിയുമാണ്. ശബരിമല വിഷയത്തിൽ ബിജെപിക്ക് സഹായകരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. നരേന്ദ്ര മോദിക്കെതിരായല്ല അവരുടെ മത്സരം. മറിച്ച് കോൺഗ്രസിന്റെ ഒന്നാമത്തെ ശത്രു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here