Advertisement

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ വിനയകുമാറിനെ മാറ്റി

7 hours ago
2 minutes Read
r vinayakumar removed from Kelpalm md post

കെല്‍പാമിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനേയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനേയും മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍. ചെയര്‍മാനുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നടപടി. (r vinayakumar removed from Kelpalm md post)

കെല്‍പാം ചെയര്‍മാന്റെ ചുമതല വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐ എ എസിനും മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നിലവിലെ കെ-ബിപ് സി ഇ ഒ സൂരജിന് അധിക ചുമതലയായി നല്‍കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.

Read Also: ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും

വിനയകുമാറിനെ മാതൃസ്ഥാപനത്തിലേക്ക് മടക്കി അയയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം. സമാനമായ സാഹചര്യത്തില്‍ വിനയ കുമാറിനെ കൊല്ലം മീറ്റര്‍ കമ്പനി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Story Highlights : r vinayakumar removed from Kelpalm md post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top