Advertisement

പുതുക്കിയ പട്ടിക ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറി

March 12, 2019
1 minute Read
bjp

തിരുവനന്തപുരം ഒഴികെ ഓരോ ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള പുതുക്കിയ പട്ടിക ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കുമ്മനവും ശ്രീധരന്‍പിള്ളയും ഡല്‍ഹിക്ക് പോകും. അതേസമയം അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സര സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന.
ReadAlso: അനുമതി കിട്ടിയില്ല; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരത്ത് കുമ്മനത്തിന്റെ പേര് മാത്രമാണ് പട്ടികയില്‍ ഉള്ളത്. സുരേന്ദ്രന്റെയും, ശ്രീധരന്‍പിള്ളയുടെയും പേരുകള്‍ ആദ്യത്തെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഒഴിവാക്കി. തൃശ്ശൂരില്‍ തുഷാര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ പത്തനംതിട്ട ബിജെപിക്ക് കീറാമുട്ടിയായിക്കഴിഞ്ഞു. ആറ്റിങ്ങലില്‍ മത്സരിച്ച് പത്തനംതിട്ട പിള്ളയ്ക്ക് നല്‍കാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടെങ്കിലും തൃശ്ശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. സംഘടനാ സെക്രട്ടറി ഗണേശന് താല്‍പര്യം ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ വേണമെന്നാണ്. എന്നാല്‍ മുരളീധര വിഭാഗം വിട്ടുവീഴ്ചയ്ക്കില്ല. അന്തിമ തീരുമാനം ഇതോടെ ദേശീയ നേതൃത്വം എടുക്കും.
ReadAlso: ശബരിമല; എത്ര വിലക്കിയാലും ജനങ്ങള്‍ ഒന്നും മറക്കില്ലെന്ന് കുമ്മനം രാജശേഖരന്‍
ആലപ്പുഴയില്‍ എ.എന്‍ രാധാകൃഷ്ണന്‍. വടകര വികെ സജീവന്‍. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ. കോഴിക്കോട് എം ടി രമേശ്, കെപി ശ്രീശൻ. ചാലക്കുടി എ എൻ രാധാകൃഷ്ണൻ, എ. ജെ അനൂപ്. കാസർകോട് പി. കെ കൃഷ്ണദാസ്, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പുറത്ത് വന്ന പട്ടിക. പാലക്കാട് മത്സരം കടുപ്പിക്കാന്‍ കൃഷ്ണകുമാര്‍ തന്നെ വേണമെന്ന് മുരളീധര പക്ഷം നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ശോഭാസുരേന്ദ്രന്‍ തയ്യാറല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതിയുമായി മുരളീധരന്‍ വിഭാഗം ദേശീയ നേതൃത്വത്തെ കാണുമെന്നും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top