മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

rahul gandhiaaaaaaaa

മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് എത്തി നില്‍ക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പോലും വാര്‍ത്ത സമ്മേളനം നടത്തേണ്ടി വന്ന സാഹചര്യമുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഗുജറാത്തിലെ ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടക്കുന്നത് രണ്ടു വിചാര ധാരകള്‍ തമ്മിലുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ്അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും. നോട്ട് നിരോധനം ഗുജറാത്തിലെ ചെറുകിട വ്യാപാരികളെ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെപോയെന്ന് മോദി വ്യക്തമാക്കണം.
കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി പരിഷ്‌കരണം ഉള്‍പ്പെടെ നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top