പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പള്ളി ഇമാം റിമാന്‍ഡില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പള്ളി ഇമാമിനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡ് പള്ളിയിലെ ഇമാമും നിലമ്പൂര്‍ സ്വദേശിയുമായ അബ്ദുല്‍ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. മടവൂര്‍ സി എം മഖാമില്‍ പ്രാര്‍ത്ഥനക്കെന്ന വ്യാജേനെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്.കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡ് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ നിലമ്പൂര്‍ രാമന്‍കുത്ത് ചേനാരി അബ്ദുല്‍ ബഷീര്‍ വിശ്വാസം ചൂഷണം ചെയ്താണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
Read Also: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പോലീസ് പിടിയിൽ
ഇയാള്‍ ഇമാമായി ജോലി ചെയ്യുന്ന പ്രദേശത്തെ പെണ്‍കുട്ടിയെ മടവൂര്‍ സി എം മഖാമില്‍ നേര്‍ച്ചയിലും പ്രാര്‍ത്ഥനയിലും പങ്കെടുപ്പിക്കാനെന്ന വ്യാജേനെയാണ് മടവൂരില്‍ എത്തിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയേയുമായി സി എം മഖാമിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിയത്. മുഖം മറച്ച് എത്തിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി എത്തിച്ചതാണെന്ന് വ്യക്തമായതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആദ്യ വാരത്തിലും ഇതേ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here