Advertisement

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഇന്നില്‍ ഒരു പ്ലേറ്റ് പഴംപൊരിയുടെ വില 110!!

March 13, 2019
0 minutes Read
banana fry

ഒരു പഴംപൊരിയ്ക്ക് എന്താ വില. എട്ട് മുതല്‍ ഏറിപ്പോയാല്‍ 20വരെ നമ്മള്‍ പറഞ്ഞേക്കും. 110രൂപ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഗുരുവായൂര്‍ ഈസ്റ്റ് നടയിലുള്ള ശ്രീ കൃഷ്ണ ഇന്നിലാണ് ഒരു പ്ലേറ്റ് പഴം പൊരിയ്ക്ക് 110രൂപ. ഒരു പ്ലേറ്റില്‍ രണ്ടെണ്ണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരെണ്ണത്തിന് അമ്പത്തിയഞ്ച് രൂപ!

ഏറ്റവും പ്രായം കുറഞ്ഞ് പാചക വിദഗ്ധനായ കിച്ചയാണ് പഴം പൊരിയ്ക്ക് 110രൂപ ഈടാക്കിയ വിവരം വെളിപ്പെടുത്തിയത്. അമേരിക്കയിലെ എന്‍ബിസി ചാനലിലെ ലിറ്റില്‍ ബിഗ് ഷോട്സ് പരിപാടിയില്‍ വരെ പങ്കെടുത്ത കുട്ടിയാണ് കിച്ച എന്ന നിഹാല്‍ രാജ്. കൊച്ചി സ്വദേശിയായ കിച്ച എട്ട് വയസ്സിനുള്ളില്‍ ലോകത്തിലെ പ്രമുഖ ടിവി ഷോകളില്‍ എല്ലാം പങ്കെടുത്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴംപൊരി കഴിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കിച്ച ബില്ലിന്റെ ഫോട്ടോ ഫെയ്സ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top