ഹരിയാനയിൽ ആംആദ്മി-കോൺ​ഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്​രിവാൾ

KEJRIWAL

ഹരിയാനയിൽ ആംആദ്മി-കോൺഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്​രിവാൾ. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ബിജെപിക്കെതിരാണ്. എന്നാല്‍ ഇവർ ഭിന്നിച്ചു നിൽകുകയാണ്. സമാന ചിന്താഗതിയുള്ളവരെ ഒരുമിച്ച് നിർത്താനാകണമെന്നും കെജ്​രിവാൾ പറഞു.

ഹരിയാനയിൽ കോൺ​ഗ്രസ്, ആംആദ്മി പാർട്ടി, ജനായക് ജനതാ പാർട്ടി സഖ്യം രൂപീകരിക്കാൻ തയ്യാറാകണമെന്ന് കെജ്​രിവാൾ രാഹുൽ ഗാന്ധിയൊട് ആവശ്യപെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മില്‍ സഖ്യ ചർച്ചകൾ നടന്നിരുവെങ്കിലും പരാജയപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്​രിവാളിന്റെ പ്രസ്ഥാവന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top