അഭിനന്ദന് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ ഓം പ്രകാശ് ശര്‍മ്മയാണ് അഭിനന്ദന്റെ ചിത്രം പതിച്ച പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. രണ്ട് പോസ്റ്ററുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.
അഭിനന്ദ് വര്‍ധമാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഓം പ്രകാശ് ഉപയോഗിച്ചിരുന്നു. മോദിജിയുടെ മികവിലൂടെയുള്ള അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യയുടെ നയതന്ത്രവിജയം എന്നായിരുന്നു ഒരു പോസ്റ്റിന്റെ ഉള്ളടക്കം.
Read More: അഭിനന്ദന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമസേന
മാര്‍ച്ച് ഒന്നിനാണ് പോസ്റ്ററുകള്‍ അദ്ദേഹം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി. സൈനികനടപടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓം പ്രകാശ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here