ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ind vs aus

ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഓസ്ട്രേലിയയ്ക്ക് എതിരായ നിര്‍ണ്ണായക അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. അ‍ഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-2ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 273റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 237റണ്‍സിന് ഓള്‍ ഒൗട്ടായി. ആറ് വിക്കറ്റ് വരെ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്ന് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും 91റണ്‍സെടുക്കവെ കമ്മിന്‍സ് 46ാം ഒാവറില്‍ ഈ കുട്ടുകെട്ട് തകര്‍ന്നു. ഭുവനേശ്വര്‍ 54പന്തില്‍ നിന്ന് 46റണ്‍സെടുത്തു. കേദാര്‍ ജാദവിന്റെ വിക്കറ്റ് കൂടി പോയപ്പോഴേക്കും ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുകയായിരുന്നു.
ടോസ് നേടി ബാറ്റിഗിന് ഇറങ്ങിയ ഓസീസ് ആദ്യമേ തന്നെ മികച്ച സ്കോറിലെത്തിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top