2000 രൂപ നോട്ടിനായി യുവതി മെട്രോ ട്രാക്കിലേക്ക് ചാടി; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഒടുവിൽ മാപ്പെഴുതി വാങ്ങി

രണ്ടായിരം രൂപയുടെ നോട്ടെടുക്കാൻ യുവതി മെട്രോ ട്രാക്കിലേക്ക് ചാടി. രണ്ടു കോച്ചുകൾ മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശർമ്മ നോട്ട് എടുക്കാനായി ചാടിയത്.
26 കാരിയായ ചേത ശർമ്മയെന്ന യുവതിയാണ് 2000 രൂപയുടെ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്. ഡല്‍ഹിയിലെ ദ്വാരക മോര് മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
യുവതി ട്രാക്കിൽ നിൽക്കുന്നതിനിടെ രണ്ട് കോച്ചുകൾ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സി.ഐ.എസ്.എഫ്) മാപ്പ് എഴുതി കൊടുത്തിട്ടാണ് ചേത ശർമ്മയെ വിട്ടയച്ചത്.
Read Also : കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ അമ്മമാര്‍ക്ക് പ്രത്യേക ഫീഡിങ് റൂം; ആദ്യ പദ്ധതിക്ക് ആലുവയില്‍ തുടക്കം
ട്രാക്കിലേക്ക് ചാടിയ യുവതി ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിന് മധ്യഭാഗത്ത് നിന്നതാണ് രക്ഷപ്പെട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജനങ്ങൾ അപായ അലറാം മുഴുക്കിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. സി.ഐ.എസ്.എഫും സ്റ്റേഷൻ കൺട്രോളറും പാഞ്ഞെത്തി യുവതിയെ ട്രാക്കിൽ നിന്നും കയറ്റി.
മാപ്പ് എഴുതി വാങ്ങിയ ശേഷം സഹോദരനോടൊപ്പം പോകാൻ യുവതിക്ക് അനുവാദം നൽകിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here