നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് ആഷിക് അബു

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നതായി ആഷിക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രവിശങ്കര്‍ പ്രസാദില്‍നിന്നും അംഗത്വം സ്വീകരിക്കുന്ന ടോം വടക്കന്റെ ചിത്രം പങ്കുവച്ച് ‘നിരാശപ്പെടുത്തുന്ന ചിത്രം’ എന്നും ആഷിക് പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ടോം വടക്കന്‍ ഉന്നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കന്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി 15 വര്‍ഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാര്‍ട്ടി അംഗത്വം നല്‍കിയതിനും നന്ദിയുണ്ടെന്നും ടോം വടക്കന്‍ വ്യക്തമാക്കി.
Read more:‘ഞാൻ ബിജെപിയിൽ നിന്നൊന്നും ചോദിച്ചിട്ടില്ല, അവർ എനിക്കൊന്നും തന്നിട്ടുമില്ല’ : ടോം വടക്കൻ
ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ഡല്‍ഹിയില്‍ പല അധികാര കേന്ദ്രങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് അംഗീകാരം നല്‍കില്ലെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here