തൊളിക്കോട് പീഡനം; മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു. ഷെഫീഖ് ഒളിച്ചു താമസിച്ച കാക്കനാട്ടെ വീട്ടിലും വൈറ്റില മൊബിലിറ്റി ഹബ്ബിലെ പേ ആന്‍ഡ് പാര്‍ക്ക് ഭാഗത്തുമാണ് തെളിവെടുപ്പ് നടത്തിയത്. വിതുരയിലും തൊളിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കൊച്ചിയില്‍ എത്തിച്ചത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോക്‌സോ കോടതിയാണ് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാളെ ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
Read more:തൊളിക്കോട് പീഡനം: ഷെഫീഖ് ഖാസിമിയെ റിമാന്‍ഡ് ചെയ്തു
പീഡനം നടത്തിയ ശേഷം ഇന്നോവ കാര്‍ വൈറ്റില മൊബിലിറ്റി ഹബ്ബിലെ പേ ആന്‍ഡ് പാര്‍ക്കില്‍ സൂക്ഷിച്ച ശേഷമായിരുന്നു ഷെഫീഖ് ഒളിവില്‍ പോയത്. ഇവിടുത്തെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസ് അവിടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തു.
മാര്‍ച്ച് എട്ടിനാണ് മധുരയില്‍ നിന്നും ഖാസിമിയെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഖാസിമിയെ അറസ്റ്റു ചെയ്തത്. പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here