തൊളിക്കോട് പീഡനം: ഷെഫീഖ് ഖാസിമിയെ റിമാന്‍ഡ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തപ്പെട്ട മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പീഡനവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഖാസിമിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മധുരയില്‍ നിന്നാണ് ഖാസിമിയെ അറസ്റ്റു ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഖാസിമി. ഷാഡോ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ ഖാസിമി കുറ്റം സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറില്‍ കയറ്റിയതെന്നും നടന്നൊന്നും പുറത്തു പറയരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞിരുന്നു.
പീഡനവിവരം വാര്‍ത്തയായതിന് പിന്നാലെ ഒളിവില്‍ പോയ ഖാസിമിയെ ഒന്നരമാസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്മാരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഖാസിമിയുടെ അറസ്‌റ്റെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here