കരമന കൊലപാതകം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ananthu murder

കരമന തളിയലിൽ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം  ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമൺകര വനിതാ പോളിടെക്നിക്കിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവം നടന്ന അതേ കുറ്റിക്കാട്ടിൽ പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു.

പിറന്നാളാഘോഷത്തിനു ശേഷം പ്രതികൾ അനന്തുവിനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.
ദ്യശ്യങ്ങളിലെ മറ്റുള്ളവർക്കു കൊലപാതകത്തിലുള്ള പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്. കേസിൽ തിരുവനന്തപുരം സ്വദേശികളായ ബാലു, റോഷൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളും അമിതമായി മദ്യപിച്ചിരുന്നതായി അറസ്റ്റിലായവർ മൊഴി നൽകി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More