ഇടതുമുന്നണിയുടെ സ്റ്റാര്‍ ക്യാമ്പയിനറായി ഇത്തവണയും വി എസ് അച്യുതാനന്ദന്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും

ഇരുപത് മണ്ഡലങ്ങളിലും കരുത്തരെ ഇറക്കി കളം നേരത്തേ പിടിച്ച ഇടതു മുന്നണിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍ ഇത്തവണയും വി എസ് തന്നെ. ഇടതു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ അസല്‍ വിജയമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനറങ്ങുമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. ആറ്റിങ്ങലിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ സമ്പത്ത്, വി എസിനെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു വി എസിന്റെ പ്രതികരണം.
ഇന്ന് രാവിലെയാണ് വി എസ് അച്യുതാനന്ദന്റെ അനുഗ്രഹവും പിന്തുണയും തേടി എ സമ്പത്ത് തിരുവനന്തപുരത്തെ വസതിയില്‍ എത്തിയത്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇത്തവണ അസല്‍ വിജയമുണ്ടാകുമെന്നായിരുന്നു പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് വി എസ് പ്രതികരിച്ചത്.
രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഇതിഹാസമാണ് വി എസ് അച്യുതാനന്ദന്‍ എന്നായിരുന്നു എ സമ്പത്തിന്റെ പ്രതികരണം. അദ്ദേഹത്തെ കാണുകയും സംസാരിക്കുയും മുഖവും വാക്കുകളും ഒപ്പിയെടുക്കുക എന്നതും തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെയെന്ന് സമ്പത്ത് പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് വി എസ് പ്രചരണ രംഗത്തുണ്ടാകുമെന്നും സമ്പത്ത് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here