മലയരയവിഭാഗത്തിൽപ്പട്ട ആദിവാസി കുടുംബത്തിന് ലഭിച്ചത് സമ്പന്നർക്ക് നൽകുന്ന റേഷൻ കാർഡ്

മലയരയവിഭാഗത്തിൽപ്പട്ട ആദിവാസി കുടുംബം സർക്കാരിന്റെ പട്ടികയിൽ സമ്പന്ന വിഭാഗത്തിൽ. പത്തനംതിട്ട ളാഹ വനമേഖലയോട് ചേർന്ന് താമസിക്കുന്ന സുശീലക്കും കുടുംബത്തിനുമാണ് റാന്നി സിവിൽ സപ്ലേ ഓഫീസിൽ നിന്നും സമ്പന്നർക്ക് നൽകുന്ന റേഷൻ കാർഡ് നൽകിയത്. ഇതോടെ ഇവരുടെ റേഷൻ ആനുകൂല്യങ്ങളും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.
നാല് തൂണുകളിൽ ടാർപ്പ വിരിച്ചും ടിൻ ഷീറ്റുകൾ നിരത്തിയുള്ള ഈ ഷെഡ്ഡാണ് സുശീലയുടേയും കുടുംബത്തിന്റെയും ഏക സമ്പാദ്യം. ഭർത്താവ് രാജൻ വനവിഭവങ്ങൾ ശേഖരിച്ചും അടുത്ത് കൂലിപ്പണികൾ ചെയ്തുമാണ് 4 മക്കമുള്ള കുടുംബത്തെ പോറ്റുന്നത്.
Read Also : ആദിവാസികളെ വനത്തില്‍ നിന്നും ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
റാന്നി മണ്ഡലം സമ്പൂർണ്ണമായി വൈദ്യുതീകരിച്ചെങ്കിലും ഇവർക്ക് ഇതുവരേയും വൈദ്യുതി ലഭിച്ചിട്ടില്ല. മണ്ണെണ്ണ വിളക്ക് മാത്രമാണ് ആശ്രയം. സാമ്പത്തികമായി പിന്നോക്കത്തിലുള്ളവർക്ക് നൽകുന്ന മഞ്ഞ നിറത്തിലായിരുന്നു ഇവരുടെ റേഷൻ കാർഡ് . ഇതിലേക്ക് സുശീലയുടെ പേര് ചേർത്തപ്പോൾ പുതുതായി ലഭിച്ചതാകട്ടെ ബി.പി.എല്ലിന് പുറത്തുള്ളവർക്ക് നൽകുന്ന വെള്ള നിറത്തിലുള്ള റേഷൻ കാർഡും. ഇതോടെയാണ് ഇവർക്ക് സഹായങ്ങൾ മുടങ്ങിയത്.
മൂന്ന് ദിവസം മുൻപാണ് സുശീലയുടെ പേരിൽ റാന്നി സിവിൽ സപ്ലേ ഓഫീസിൽ നിന്ന് പുതിയ റേഷൻ കാർഡ് ഇവർക്ക് ലഭിച്ചത്. വെളിച്ചത്തിനുള്ള മണ്ണെണ്ണയോ ഭക്ഷണ സാധനങ്ങളോ ലഭിക്കാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here