Advertisement

സിനിമകളും കഥാപാത്രങ്ങളും സംവിധായകരും എന്റെ അടുത്ത് വരാതെ ചിലർ നോക്കുന്നുണ്ട്; ഗോകുൽ സുരേഷ്

March 15, 2019
1 minute Read
gokul

ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരാതെ  ചിലർ നോക്കുന്നുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്. സിനിമാ രംഗത്തുള്ളവർ തന്നെയാണ് അതിന് പിന്നിൽ. പക്ഷേ അതാരാണെന്ന് കൃത്യമായി അറിയില്ലെന്നും ചിലരുടെ പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ടെന്നും ഗോകുൽ പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷിന്റെ വെളിപ്പെടുത്തൽ. സിനിമയുമായോ സിനിമാക്കാരുമായോ തനിക്ക് വലിയ പരിചയമില്ല. സാധാരണ ഒരു വ്യക്തി താരങ്ങളെ കാണുമ്പോൾ എക്സൈറ്റഡാകുന്ന ഒരാൾ തന്നെയാണ് താനും.

ReadAlso: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍

എന്നാല്‍ സിനിമയിലെ ഇത്തരം കാര്യങ്ങളെ കുറിച്ചെന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഗോകുൽ പറയുന്നു. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാസ്റ്റർ പീസിലും അഭിനയിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതിഥി വേഷത്തിലാണ് എത്തിയതെങ്കിൽ കൂടി അരുൺ ഗോപി സാറെ പരിചയപ്പെടാനും പ്രണവുമായി സൗഹൃദത്തിലാകാനും പറ്റി. മാസ്റ്റർ പീസിൽ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാനും. ഈ എക്സ്പീരിയൻസാണ് ഞാൻ ആഗ്രഹിച്ചതെന്നും ഗോകുൽ പറയുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top