സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ നോട്ടീസ്; സഭയിൽ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യം

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനോട് സഭയിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ട് നോട്ടീസ്. പുറത്ത് പോയില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണിയുണ്ട്. സ്വയം പുറത്ത് പോണം,അതിനുളള സഹായങ്ങൾ ചെയ്ത് നൽകാമെന്നാണ് നോട്ടീസിൽ പറയുന്നത്.
കാനോൻ നിയമപ്രകാരം പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്തെന്നത് പ്രധാന അപരാധമായും നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, ഫ്രാങ്കോക്കെതിരായ സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാമർശമില്ല.
നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തു,പുസ്തകം പുറത്തിറക്കി,ചാനൽ ചർച്ചകളിൽ പങ്കെടുത്തു,സ്വന്തമായി കാർ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. എന്നാൽ ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തത് തെറ്റായ നടപടിയായി തോന്നുന്നില്ലെന്നും സഭയും ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിൽക്കണമായിരുന്നെന്നും വിശദീകരണ കത്തിൽ വ്യക്തമാക്കിയിരുന്നു. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കിൽ മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ തന്റെ വിശദീകരണക്കുറിപ്പിലൂടെ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here