ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇരുവിഭാഗവുമായും ഇ പി ജയരാജന്‍ കണ്‍വീനറായ മന്ത്രിതല സമിതി ചര്‍ച്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം .പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും പൊലീസിനെ കൊണ്ട് ബലപ്രയോഗം നടത്തുന്നതിനെതിരെ യാക്കോബായ സഭയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഇടതുമുന്നണിയോട് അകലം പാലിക്കാനും തുടങ്ങി.
Read Also: സഭാതര്‍ക്കത്തില്‍ സമവായ സാധ്യതകളോട് വിയോജിപ്പറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ
മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ ഇരു സഭകളും നിര്‍ണായകമായതിനാല്‍ കൂടിയാണ് മന്ത്രിതല സമിതിയുടെ മധ്യസ്ഥ ശ്രമം. ഓര്‍ത്തഡോക്‌സ് സഭ ,യാക്കോബായ സഭ , സഭാ സംരക്ഷണ സമിതി എന്നിവരുമായി വെവ്വേറെയാകും ചൊവ്വാഴ്ച ചര്‍ച്ചകള്‍ നടത്തുക. ജനുവരി ഒന്നിനാണ് സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്. ഇ പി ജയരാജനു പുറമേ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി , എ കെ ശശീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍ . സഭാ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here