Advertisement

ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യും : ജോസ് കെ മാണി

March 15, 2019
1 minute Read

പി ജെ ജോസഫിന് പിന്തുണയുമായി ജോസ് കെ മാണി. ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗം ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന് ഇടുക്കിയിൽ വിജയസാധ്യതയുണ്ട്. രണ്ടാം സീറ്റാവശ്യപ്പെട്ടത് ജയസാധ്യത കണക്കിലെടുത്താണെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പിജെ ജോസഫ് പറയുന്നു. നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. ഇടുക്കിയിൽ സ്ഥാനാർത്ഥിയാകാമെന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകരോടും പിജെ ജോസഫ് പങ്കുവെയ്ക്കുന്നത്.

Read Also : പി ജെ ജോസഫ് ഇടുക്കിയില്‍ പൊതു സ്വതന്ത്രനായി മത്സരിച്ചേക്കും

പി ജെ ജോസഫിനെ ഇടുക്കിയിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളാ കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സമവായ നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇലക്കും മുള്ളിനും കേടില്ലാതെ കേരളാ കോൺഗ്രസ് എമ്മിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് തിരക്കിട്ട നീക്കങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്.

ഒരേ സമയം കെ എം മാണിയെയും പി ജെ ജോസഫിനെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഹാര മാർഗ്ഗമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി പി ജെ ജോസഫിനെ ഇടുക്കിയിൽ പൊതു സ്വതന്ത്രനാക്കാനുള്ള ആലോചനകളാണ് കോൺഗ്രസിൽ നടക്കുന്നത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുസ്ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസ് നേതൃത്വം തേടും. അധിക സീറ്റുകൾ വേണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗിനെയും കേരളാ കോൺഗ്രസിനെയും കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top