Advertisement

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം;തൃശൂരില്‍ ടി എന്‍ പ്രതാപനും എറണാകുളത്ത് ഹൈബിയുമെന്ന്‌ സൂചന

March 16, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് അന്തിമസ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.അന്തിമപട്ടിക പ്രകാരം തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരില്‍ രമ്യ ഹരിദാസും ചാലക്കുടിയില്‍ ബെന്നി ബെഹനാനും മത്സരിക്കുമെന്നാണ് സൂചന.

ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തിനു ശേഷമേ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ലഭിക്കുകയുള്ളൂ.മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകം. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കെ സി വേണുഗോപാലിന്റെ കാര്യത്തിലും രാഹുല്‍ ഗാന്ധിയാണ് അന്തിമതീരുമാനമെടുക്കുക. വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിക്കുകയാണെങ്കില്‍ പോരാട്ടം വയനാടായിരിക്കുമെന്നത് ഉറപ്പാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top