Advertisement

സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം: സ്വാഗതം ചെയ്ത് CPIM പിബി

10 hours ago
1 minute Read

സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിൻ്റെ ഭാഗമാവുന്നത്തിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ബിജെപി പാർട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണം സിപിഐഎം.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തത് ദൗർഭാഗ്യകരം. കാര്യങ്ങൾ വിശദീകരിക്കാൻ ബിജെപി, എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് പക്ഷപാതപരം. പ്രതിപക്ഷ പാർട്ടികളുടെ അടക്കം എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം.

ജനങ്ങളോടാണ് കേന്ദ്രസർക്കാരിന്റെ ആദ്യ ബാധ്യത. എല്ലാ സംഭവങ്ങളെയും വർഗീയ വൽക്കരിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങൾ അവസാനിപ്പിക്കണം. സർവകക്ഷി സംഘത്തിൽ ഉൾപ്പെട്ട സിപിഐഎം അംഗംക്ഷണം സ്വീകരിച്ചത് വിശാല രാജ് താൽപര്യം മുൻനിർത്തി. കേന്ദ്രസർക്കാർ നടപടികൾ സുതാര്യമാക്കണമെന്നും സിപിഐഎം പി ബി ആവശ്യപ്പെട്ടു.

NDA മുഖ്യമന്ത്രിമാരുമായി മോദി സംസാരിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പ്രതിപക്ഷ മുഖ്യ മന്ത്രിമാരുമായി സംസാരിക്കുന്നില്ല. കേന്ദ്രത്തിന്റെ വിവേചനപരമായ നടപടി. പാർലമെന്റ് സമ്മേളനം കേന്ദ്രം വിളിക്കുന്നില്ല. പ്രതിനിധി സംഘത്തിൽ സിപിഐഎം പങ്കെടുക്കും.

വിമർശനം മുൻനിർത്തികൊണ്ട് സിപിഐഎം പങ്കെടുക്കും .തരൂർ വിഷയം കോൺഗ്രസ്സും തരൂരും കേന്ദ്രസർക്കാരും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ഓപ്പറേഷൻ സിന്ദൂർ കേന്ദ്രം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടത്തുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരൻ ബാലറ്റ് കേസിൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര നേതൃയോഗത്തിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : CPIM PB Support Operation sindoor Visit countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top