വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാലക്കാട് ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ സി വിപിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐയുടെ പരാതിയെ തുടർന്നായിരുന്നു കേസ്.
വിഎസ് മരിച്ച സമയത്തായിരുന്നു മോശമായ രീതിയിലുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മലയാളം അധ്യാപകനാണ് കെസി വിപിൻ. കണ്ണൂർ സർവകലാശാല മുൻ സെനറ്റ് മെമ്പർ ആണ് അദ്ദേഹം. സ്കൂളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ചും നടത്തിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ചാലിശ്ശേരി പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ദ വളർത്തി കലാപത്തിന് ആഹ്വാനം ചെയ്തെന്നടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് ചാലിശ്ശേരി പോലീസ് അറിയിച്ചു.
Story Highlights :Case against teacher for insulting VS Achuthanandan on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here