ദിവസം 7,000 ചുവടുകൾ നടക്കൂ , അകാല മരണം ഒഴിവാക്കൂ ;പഠനം

ഒരു ദിവസം 7,000 ചുവടുകൾ നടക്കുന്നത് അകാല മരണ സാധ്യത കുറയ്ക്കുന്നതായി പഠനം.ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ, വിഷാദം തുടങ്ങിയ രോഗങ്ങൾ തടയുന്നതിന് 7,000 ചുവടുകൾ ശീലമാക്കാമെന്ന് പറയുന്നു.ദിവസവുമുള്ള നടത്തവും ചുവടുകളുടെ എണ്ണം ആരോഗ്യത്തിന് എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഠനം.ആളുകളെ 35 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം.
ചുവടുകൾ വർധിപ്പിക്കുന്നത് ആരോഗ്യപരമായി ഗുണം ചെയ്യുമെങ്കിലും 2,000 ചുവടുകൾ മാത്രം നടന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7,000 ചുവടുകളെത്തിയവർക്ക് അകാല മരണത്തിനുള്ള സാധ്യത 47% കുറവാണ് ,ഹൃദ്രോഗ സാധ്യത 25% , ഹൃദ്രോഗം മരണത്തിൽ 47% കുറവ്, കാൻസർ മരണനിരക്കിൽ 37% കുറവ് ,ഡിമെൻഷ്യ സാധ്യത 38% ,വിഷാദ ലക്ഷണങ്ങളുടെ സാധ്യത 22%, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 14 ശതമാനവുമാണ്.കൂടുതൽ ചുവടുകൾ മെച്ചപ്പെട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ഡാറ്റകൾ വ്യക്തമാകുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോളതലത്തിൽ മൂന്നിൽ ഒരാൾക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല. ഇത് രോഗമാണ് വിളിച്ചുവരുത്തുന്നതിന് കാരണമാകുന്നു.അതിനാൽ ഓരോ ചുവടുകളും മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് കൂടിയുള്ളതായി പഠനത്തിൽ പറയുന്നു.
Story Highlights : 7,000 Steps is enough to cut early death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here