ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മുഖപേജില്‍ ഹാര്‍ദിക് പട്ടേലിന്റെ വിവാദ ലൈംഗീക വീഡിയോ ചിത്രം

ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സംഭവം. ഹാര്‍ദികിന്റെ വിവാദ ലൈംഗീക വീഡിയോയില്‍ നിന്നുള്ള ചിത്രം മുഖ പേജില്‍ പ്രത്യക്ഷപ്പെട്ടു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ വിവാദമുണ്ടാക്കിയ സെക്‌സ് വീഡിയോയില്‍ നിന്നുള്ള ചിത്രമാണിത്. ഹാര്‍ദികും പെണ്‍കുട്ടിയും കട്ടിലില്‍ ഇരിക്കുന്ന ചിത്രമാണ് മുഖപേജില്‍ നല്‍കിയത്. ‘പുതിയ നേതാവിന് പാര്‍ട്ടിയിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനും നല്‍കിയിരുന്നു.
വെബ്‌സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി. ഹാര്‍ദികിന്റെ കോണ്‍ഗ്രസ് പ്രവേശനം ഇഷ്ടപ്പെടാത്തവരാണ് ഹാക്കിങിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 12 നാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഗുജറാത്തില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റിയില്‍വെച്ചായിരുന്നു ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here