പി ജയരാജന് വധഭീഷണി

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.
Read more: പി ജയരാജന് വധഭീഷണി
തെരഞ്ഞെടുപ്പിന് മുന്‍പ് ജയരാജനെ വധിക്കുമെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ എന്‍ ഷംസീര്‍ വടകര റൂറല്‍ എസ് പിക്ക് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here