യു.പി യില്‍ പ്രത്യുപകാരം; എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ല

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്. എസ്പി- ബിഎസ്പി സഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയില്ലെന്നും എന്നാല്‍ ഏഴ് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു. മുലായം സിങ് യാദവ്, മരുമകള്‍ ഡിംപിള്‍യാദവ്, മായാവതി തുടങ്ങിയ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന 7 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
UP Congress chief Raj Babbar: We are leaving 7 seats vacant for SP, BSP and RLD. These include Mainpuri, Kannauj, Firozabad and whatever seats Mayawati ji & RLD's Jayant ji and Ajit Singh contest from. We will also give two seats to Apna Dal – Gonda & Pilibhit. pic.twitter.com/n37SFNa04L
— ANI UP (@ANINewsUP) 17 March 2019
UP Congress chief: We had talked to Mahan Dal earlier. They had said they were fine with whatever seats we give them, all they wanted was to contest Vidhan Sabha election. For Lok Sabha elections they had said they'll contest on our symbol. We'll find out a way to work with them. pic.twitter.com/SyyjIooLpn
— ANI UP (@ANINewsUP) 17 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ചു വരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് എസ്പി-ബിഎസ്പി സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ മത്സരം വേണ്ടെന്ന് കോണ്‍ഗ്രസും തീരുമാനമെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here