‘ചാലക്കുടിയ്ക്ക് വേണ്ടി ഉണര്‍ന്നിരുന്നു’വെന്ന് ഇന്നസെന്റ്

പാര്‍ലമെന്റില്‍ ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ ഉണര്‍ന്നിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് ഇന്നസെന്റ് എംപി. ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് ഫെയ്സ് ബുക്കിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചാലക്കുടിയ്ക്ക് വേണ്ടി ഉണര്‍ന്നിരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ പി കരുണാകരന്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന ഇന്നസെന്റിന്റെ ചിത്രമാണിത്. തൊട്ട് മുന്നില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഉറങ്ങുകയാണ്.
കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ അതേ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഒരു വേള മത്സരിക്കുന്നില്ലെന്ന് വരെ ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ചാലക്കുടിയില്‍ തന്നെ മത്സരിക്കാനെത്തിയിരിക്കുകയാണ് ഇന്നസെന്റ്. 1750 കോടി രൂപയുടെ പദ്ധതികൾ ചാലക്കുടിയ്ക്ക് വേണ്ടി പൂര്‍ത്തികരിച്ചുവെന്നാണ് ഇന്നസെന്റിന്റെ അവകാശവാദം.
‘ഇപ്പോൾ ഞാൻ സഖാവ‌് ഇന്നസെന്റ‌് ആണ‌്. ചുറ്റിക അരിവാൾ നക്ഷത്രമാണ‌് ചിഹ‌്നം. മുമ്പ‌് വെറും ഇന്നസെന്റ‌് ആയിരുന്നു. കഴിഞ്ഞതവണ ചിഹ‌്നം കുടമായിരുന്നു. പാർട്ടി ചിഹ‌്നം എന്നാണ‌് എന്റെയടുക്കൽ വരികയെന്ന‌് അന്ന‌് കൊതിയോടെ നോക്കിനിന്നിട്ടുണ്ട‌്. ഇപ്പോൾ ഇതാ അത‌് എന്റെയടുക്കൽ വന്നു’എന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചാലക്കുടി മണ്ഡലം എൽഡിഎഫ‌് കൺവൻഷനില്‍ അദ്ദേഹം പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here