തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി. കെ വി തോമസ് കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണ്. ഉന്നത സ്ഥാനങ്ങള്‍ വഹിച്ച് കെ വി തോമസ് പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നാല് സീറ്റുകളില്‍ ഇന്നുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഒരു സീറ്റില്‍ മാത്രമാണ് തീരുമാനമാകാത്തത്. മറ്റിടങ്ങളില്‍ അനുബന്ധ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം കാഴ്ചവെയ്ക്കും. തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു.
അതേസമയം, കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here