മദ്യം മാത്രമല്ല കുടിച്ചത്; ഓണക്കാലത്തെ പാല്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ മാത്രമല്ല പാല്‍വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഓണക്കാലത്ത് പൊടിപൊടിച്ചു. (record milma milk sale during onam 2025)
ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചെന്നതും ഏറെ ശ്രദ്ധേയമാണ്.
ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
Story Highlights : record milma milk sale during onam 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here