പരീക്കറുടെ നില അതീവ ഗുരുതരം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ മാസത്തിലാണ് പരീക്കര്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. പാന്‍ക്രിയാസിലെ ക്യാന്‍സര്‍ ബാധയ്ക്ക് ദീര്‍ഘ നാളുകളായി ഇദ്ദേഹം ചികിത്സയിലാണ്.
Chief Minister @manoharparrikar‘s health condition is extremely critical. Doctors are trying their best.
— CMO Goa (@goacm) 17 March 2019
അതേസമയം പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ച നടക്കുകയാണ്. ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. നാല്‍പതംഗ മന്ത്രിസഭയില്‍ 13 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പി, സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കിയത്. പരീക്കര്‍ മുഖ്യമന്ത്രിയാണെന്ന ഒറ്റക്കാരണത്താലാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത് തന്നെ. മൂന്ന് എംഎല്‍എമാരാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കുള്ളത്. പാർട്ടിഎംഎൽഎമാരോട് പനാജിയിൽ എത്താൻ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here