റോബോട്ടിക്സിലും നിർമിതബുദ്ധിയിലും കുതിപ്പുമായി ദുബായ്

റോബോട്ടിക്സിലും നിർമിതബുദ്ധിയിലും ദുബായിയുടെ മുന്നേറ്റം തുടരുന്നു. രണ്ട് മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബായ്ക്ക് ലഭിച്ചു. കൂടുതൽ പുതിയ സംരംഭങ്ങൾ ഈ രംഗത്ത് ആവിഷ്കരിക്കുമെന്നും ദുബായ് സർക്കാർ അറിയിച്ചു.
യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് റോബോട്ടിക്സ്, നിർമിത ബുദ്ധ മേഖലകളിൽ ദുബായുടെ മുന്നേറ്റം. ഉന്നതസാങ്കേതിക രംഗത്ത് പിന്നിട്ട മൂന്നു വർഷം 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബായി നേടിയെടുത്തത്. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവിടങ്ങൾ ഏറെ പിറകിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ 8 മുതൽ 10 വരെ ദുബായിൽ നടക്കുന്ന നിക്ഷേപക സംഗമത്തോടനുബന്ധിച്ചാണ് കണക്കുകൾ പുറത്തുവിട്ടത്. സ്മാർട് സാങ്കേതിക വിദ്യകളുമായി ദുബായ് വികസന വിപ്ലവത്തിന്റെ പാതയിലാണെന്ന് നിക്ഷേപക സംഗമത്തിന്റെ സംഘാടകർ അറിയിച്ചു. സമ്പദ്ഘടനയുടെ വളർച്ചക്ക് ആധുനിക ഡിജിറ്റൽ സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ദുബായിയുടെ തീരുമാനം. നിർമിതബുദ്ധി, ബ്ലോക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് തുടങ്ങിയവ രാജ്യത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുക മാത്രമല്ല കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും അവസരമാകുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here