Advertisement

തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് വെള്ളാപ്പള്ളി നടേശന്‍

March 17, 2019
1 minute Read
vellappalli and thushar

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണം എന്ന കാര്യത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നണി സംവിധാനം ആകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മത്സരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി

സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാത്തത് കോണ്‍ഗ്രസ് പാപ്പരത്തമാണ് വെളിവാക്കുന്നത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും. ഷാനിമോള്‍ക്ക് ഒപ്പം പോകാന്‍ 10 കോണ്‍ഗ്രസുകാര്‍ പോലും ഉണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് ശരിദൂരം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആദ്യ നിലപാട്. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കേണ്ടെന്ന പൊതു അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി തുഷാര്‍ മത്സരിക്കുന്നതിനെ എതിര്‍ത്തത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് തുഷാറിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തുഷാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top