ദുബായ് മെട്രോ കാർണിവൽ ജന ശ്രദ്ധ ആകർഷിക്കുന്നു

ദുബായിൽ ഇന്നലെ മുതൽ ആരംഭിച്ച മെട്രോ കാർണിവൽ ജന ശ്രദ്ധ ആകർഷിക്കുന്നു.ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് എത്താനുള്ള പരക്കം പാച്ചിലിനിടയിൽ മെട്രൊ സ്റ്റേഷനുകളിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടി യാത്രക്കാർക്കിടയിൽ കൗതുകമുണർത്തുന്നു.
ബുർജുമാൻ, യൂണിയൻ, ഡിഎംസിസി, മോൾ ഓഫ് ദി എമിറേറ്റ്സ് , ബുർജ് ഖലീഫ മെട്രൊ സ്റ്റേഷനുകളിലാണ് ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സംഗീത പരിപാടികൾ നടക്കുന്നത്.ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള 25 ഓളം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.പരമ്പരാഗത സംഗീതജ്ഞർ, സ്ട്രീറ്റ് ഗായകർ, ഫ്യൂഷൻ സംഗീതജ്ഞർ തുടങ്ങിയവരും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. രാവിലെ 6 മണി മുതൽ 11 മണി വരെയും , വൈകുന്നേരം 4 മണി മുതൽ 9 മണി വരെയും മെട്രൊ സ്റ്റേഷനുകളിൽ സംഗീത പരിപാടി ഉണ്ടാകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here