ഇത്തരം ഫോട്ടോകൾ ഇറക്കി ചെറുപ്പക്കാരുടെ ജീവിതം തകർക്കരുത്; മമ്മൂട്ടിയുടെ പുതിയ മേക്ക് ഒാവറില്‍ ‍ഞെട്ടി ആരാധകര്‍

mammootty

‘ഇത്തരം ഫോട്ടോകള്‍ ഇറക്കി ഞങ്ങളെപോലുള്ള ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കരുത്’.. മമ്മൂട്ടി ഫെയ്സ് ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണിത്. മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം പതിനെട്ടാം പടി എന്ന ചിത്രത്തിലെ താരത്തിന്റെ മാസ് ഗെറ്റപ്പാണിത്.  മുടി നീട്ടി വളര്‍ത്തി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ നില്‍പ്പ്. ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തില്‍  മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഇതില്‍ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും ശങ്കര്‍ രാമകൃഷ്ണന്റേതാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top