മാറുമറയ്ക്കല്‍ ഉള്‍പ്പെടെയുള്ള പാഠ ഭാഗങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രം ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നാണ് സുപ്രധാനമായ ചരിത്രങ്ങള്‍ ഉള്‍പ്പെടുന്ന എഴുപതോളം പേജുകള്‍ ഒഴിവാക്കിയത്. മാറുമറയ്ക്കല്‍ പ്രക്ഷോഭം അടക്കമുള്ള ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. പഠനഭാരം കുറയ്ക്കാനാണെന്നാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇന്ത്യ ആന്റ് കണ്ടംപററി വേള്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ് കേരളത്തില്‍ നിന്നടക്കമുള്ള സാമബഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്തത്. 2017ല്‍ വിവിധ ക്ലാസുകളിലെ 182പാഠപുസ്തകങ്ങളില്‍ നിന്നായി 1334മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരുന്നു.
വസ്ത്രധാരണം സാമൂഹിക പരിഷ്കരണത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന പാഠഭാഗത്തിലാണ് കേരളത്തിലെ മാറുമറയ്ക്കല്‍ ഉള്‍പ്പെട്ടിരുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കായി നടന്ന പ്രക്ഷോഭങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠന ഭാരം ലഘൂകരിക്കാനാണ് നടപടിയെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളും നീക്കം ചെയ്ത പാഠഭാഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here