സഹോദരന്മാരും അമ്മാവനും ചേർന്ന് 12 കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; ശേഷം തലയറുത്തു

സഹോദരന്മാരും അമ്മാവനും ചേർന്ന് 12 കാരിയെ കൂട്ടമാനംഭഗത്തിന് ഇരയാക്കിയ ശേഷം തലയറുത്തു കൊന്നു. മധ്യ പ്രദേശിലെ സാഗറിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം സ്കൂളിൽ പോയ കുട്ടി ഏറെ വൈകിയും വീട്ടിലേക്ക് തിരിച്ചെത്താത്തിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിനിടെ അമ്മാവൻ നൽകിയ മൊഴിയാണ് പൊലീസിൽ ആദ്യം സംശയത്തിന്റെ വിത്തുകൾ പാകുന്നത്.
അതേ ഗ്രാമത്തിൽ തന്നെ താമസിക്കുന്ന ഛോട്ടാ പട്ടേലാണ് പെൺകുട്ടിയെ കൊന്നതെന്നായിരുന്നു അമ്മാവന്റെ മൊഴി. പട്ടേലും പെൺകുട്ടിയുടെ കുടുംബവും ഭൂമിതർക്കത്തിലാണെന്നും അമ്മാവൻ പൊലീസിൽ പറഞ്ഞു. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പെൺകുട്ടി പീഡനത്തിനരയായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണങ്ങളാണ് അമ്മാവന്മാരും സഹോദരന്മാരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലാകുന്നത്.
Read Also : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പള്ളി ഇമാം റിമാന്‍ഡില്‍
പെൺകുട്ടിയുടെ സഹോദരന്മാരിൽ ഒരാളാണ് പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അമ്മാവന്റെ വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം അമ്മാവന്മാരും സഹോദരന്മാരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതി പെടുമെന്ന് പറഞ്ഞ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മാവന്റെ ഭാര്യയാണ്.
പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കഴുത്തറുക്കാൻ ഉപയോഗിച്ച അരിവാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here