ഇദായ് ചുഴലികാറ്റ്; മരണസംഖ്യ 182 ആയി

ഇദായ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് മൊസാംബിക്കിലും തൊട്ടടുത്ത രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. എന്നാൽ, മൊസാംബിക്കിൽ മരണപ്പെട്ടവരുടെ സംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി മാധ്യമങ്ങളോട് പറഞ്ഞു. ദുരിതബാധിതപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മൊസാംബിക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങൾക്കും നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലുമായി 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചുവെന്നാണ് യു എന്നും രാജ്യങ്ങളുടെ സര്‍ക്കാരുകളും വിലയിരുത്തുന്നത്.
Read Also : ലുബാന് ചുഴലികാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടർന്ന് മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here