ഹക്കിം കുന്നിലിന്റെ ശൈലി മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ല; രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തന ശൈലി മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡിസിസിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വിട്ട് നില്‍ക്കുമെന്നാണ് സൂചന. യുഡിഎഫ് അടിയന്തര യോഗം ഉടന്‍ കാസര്‍കോട് ചേരുമെന്ന് സൂചനയുണ്ട്. ഡിസിസി യോഗത്തിനിടെ ചില അണികളും ഹക്കിമിന് എതിരെ രംഗത്ത് എത്തിയിരുന്നു. അണികളും നേതാക്കളും തമ്മില്‍ ഐക്യം ഇല്ലെങ്കില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ ചോദിച്ചതായാണ് സൂചന. നേരത്തെ തന്നെ ഉണ്ണിത്താനെ കാസര്‍കോട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഡിസിസി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റേയും കൃപേഷിന്റേയും വീടുകളില്‍ സന്ദര്‍ശനം നടത്തി ഇന്നലെയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ കാസര്‍കോട് ടൗണിലടക്കം യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ മുന്നോട്ട് പോയിട്ടില്ല. തികച്ചും അനിശ്ചിതത്വത്തിലാണ് ഇപ്പോള്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here