കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പെൺകുട്ടിയുമായി പ്രതി ബംഗലൂരുവിലേക്ക് കടന്നു

kidnap

കൊല്ലം ഓച്ചിറയിൽ പതിമൂന്നുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതി പെൺകുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി.

കൂട്ടുപ്രതികൾ എറണാകുളം റെയിൽവെ സ്റ്റേഷൻ വരെ അനുഗമിച്ചെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായാണ് സൂചന.

Read Also : ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കാര്‍ കണ്ടെത്തി

സംഭവത്തിൽ രണ്ടുപേരെ പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ബിബിൻ, അനന്തു എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രദേശവാസികളായ നാല് പേർക്കായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേർ പിടിയിലായത്.

കൊല്ലം ഓച്ചിറയിൽ ഇന്നലെയായിരുന്നു മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ നാലംഗസംഘം തട്ടികൊണ്ടു പോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെ കയറിയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top