കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് മാറ്റി വച്ചു

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് മാറ്റി വച്ചു. ഈ മാസം 26ലേക്കാണ് കേസ് മാറ്റി വച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജി സ്ഥാലം മാറിയതിനാലാണിത്. കെവിന്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഫെബ്രുവരി 13നാണ് ആരംഭിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ച ശേഷം നിരവധി തവണ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും തെളിവുകളുടെ പകര്‍പ്പ് ലഭ്യമായില്ലെന്ന പ്രതിഭാഗത്തിന്റെ പരാതിയിലാണ് കേസ് നീണ്ടത്. ഇത് ലഭ്യമാക്കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചതോടെയാണ് വിചാരണ തുടങ്ങുന്നത്.കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി സാനു ചാക്കോ കുറ്റം നിഷേധിച്ചിരുന്നു.
അതേസമയം കെവിന്‍ വധക്കേസില്‍ വീഴ്ച്ച വരുത്തിയ എസ് ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ്. ഐ എം എസ് ഷിബുവിനാണ് കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെ നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം നോട്ടീസിന് മറുടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിന് നേരെ വി ഐ പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ് ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പു തല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ് ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here