മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ ഗംഗാ ദിനത്തിന്റെ മൂന്നാം ദിനമാണിത്. യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് പ്രിയങ്കാ ഗാന്ധി മോഡിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയത്.
കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിച്ചെന്ന മോഡിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. രാജ്യത്ത് ഇപ്പോള്‍ മാധ്യമ സ്വാതന്ത്ര്യം പോലും ഇല്ല. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും. ജനങ്ങള്‍ വിഡ്ഢികളാണെന്ന മോഡിയുടെ ധാരണ മാറ്റേണ്ട സമയം കഴിഞ്ഞു.രാജ്യത്ത് നടക്കുന്നതെന്താണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാം. അത് അവര്‍ മനസിലാക്കുന്നുണ്ട്. ആര്‍.ബി.ഐ, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ മോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാറിനേയും പ്രിയങ്ക കടന്നാക്രമിച്ചു. ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്നും സാധാരണക്കാരെ കാണുന്നതാണ്. അവരിപ്പോഴും ദുരിതത്തില്‍ തന്നെയാണെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പിയെ ഭയമില്ലെന്നും, തങ്ങളെ എത്രത്തോളം ബി.ജെ.പി അക്രമിക്കുന്നുവോ അത്രത്തോളം ശക്തിയോടെ ബി.ജെ.പിക്കെതിരെ തങ്ങള്‍ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.
പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെയുള്ള 140 കിലോമീറ്ററാണ് പ്രിയങ്ക ഗംഗയിലൂടെ സഞ്ചരിക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ നദീതീരത്തുള്ള ജനങ്ങളുമായി പ്രിയങ്ക സംവദിക്കും. പ്രയാഗ് രാജിലെ മാനൈയ ഘാട്ട് മുതല്‍ മുതല്‍ വരാണസിയിലെ അസി ഘാട്ട് വരെയുള്ള നൂറ്റി നാല്‍പത് കിലോമീറ്റര്‍ ദൂരമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സാഞ്ചി ബാത്ത് പ്രിയങ്ക കെ സാത്ത് എന്ന് പേരിട്ടിരിക്കുന്ന യാത്രക്കിടയില്‍ ബോട്ടില്‍ വെച്ച് തന്നെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി പ്രിയങ്ക സംവദിക്കും. പൂര്‍വികരും മുന്‍ പ്രധാനമന്ത്രിമാരുമായ ജവഹര്‍ലാല്‍ നെഹ്‌റു,ഇന്ദിരാഗാന്ധി എന്നിവരുടെ ജന്മദേശത്ത് നിന്നാണ് പ്രിയങ്ക യാത്ര തുടങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here