സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം; പരാതി പിൻവലിക്കില്ലെന്ന സൂചന നൽകി സഭ

Cardinal George Alancheri

പരാതി പിൻവലിക്കില്ലെന്ന സൂചന നൽകി സഭ. സഭാ സിനഡ് ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്ന് വിശദീകരണം.  വ്യാജരേഖയുണ്ടാക്കിയ വരെ കണ്ടെത്തണമെന്നും സഭ വ്യക്തമാക്കി. സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം  ചർച്ച ചെയ്യാൻ ചേർന്ന സ്ഥിരം സിനഡ് അല്‍പം മുമ്പാണ് പൂർത്തിയായത്.

ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ വ്യാജരേഖാ കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് അടിയന്തര സ്ഥിരം സിനഡ് ചേർന്നത്.  ബിഷപ്പ് ജേക്കബ് മനത്തോടത്തും യോഗത്തിൽ പങ്കെടുത്തു. വിഷയം പരിശോധിക്കാൻ മാർ മാത്യു മൂലക്കാട്ടിനെ ചുമതലപ്പെടുത്തി. പരാതി നൽകിയതിൽ പിഴവുണ്ടോയെന്ന് അന്വേഷിക്കും.  കേസ് പിൻവലിക്കാൻ ആലോചന നിയമ വിദഗ്ദരുമായി വിഷയം ചർച്ച ചെയ്യും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top