തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യമെന്ന കോടിയേരിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സിപിഐഎം-ബിജെപി കൂട്ടുകെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം എടുക്കലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അരിയാഹാരം കഴിക്കുന്നവരാരും കോടിയേരിയുടെ പ്രസ്താവന വിശ്വസിക്കില്ല.
യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് യുഡിഎഫിന്റെ സീറ്റ് കുറക്കാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും നേടുമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐഎമ്മിന്റെ ഓഫീസുകളൊക്കെ ബലാത്സംഗ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലാതായി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിന്റെ ചെറുപ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്നുവെന്ന യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തല പാര്‍ട്ടിയെ വിമര്‍ശിച്ചത്.
Read more: സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി
സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യ ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന് ഇന്നലെ പറഞ്ഞിരുന്നു. വടകരയില്‍ കെ മുരളീധരനെ പിന്തുണയ്ക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനമെന്നും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍എസ്എസ് നിര്‍ദ്ദേശിച്ചതായും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. പ്രത്യുപകാരമായി യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്ന ആരോപണവും കോടിയേരി ഉന്നയിച്ചു. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here